Breaking News

ഖത്തറില്‍ ഹ്യൂമണ്‍ റിസോര്‍സസ് നയങ്ങളും നടപടികളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുമായി തൊഴില്‍ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഹ്യൂമണ്‍ റിസോര്‍സസ് നയങ്ങളും നടപടികളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുമായി തൊഴില്‍ മന്ത്രാലയം . സിവില്‍ ഹ്യൂമന്‍ റിസോഴ്‌സസിന്റെ വ്യവസ്ഥകള്‍ക്ക് വിധേയരായ സര്‍ക്കാര്‍ മാനവ വിഭവശേഷി മേഖലയിലെ സ്‌പെഷ്യലിസ്റ്റുകളുടെ ജോലി സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം മാനവ വിഭവശേഷി നയങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . 2016 ലെ 15ാം നമ്പര്‍ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.സിവില്‍ ഹ്യൂമന്‍ റിസോഴ്‌സസ് നിയമത്തിലെ വ്യവസ്ഥകളും അതിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളും അവ നടപ്പിലാക്കുന്ന തീരുമാനങ്ങളും മികച്ച രീതികളും പ്രായോഗിക ആപ്ലിക്കേഷനുകളും മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുന്നു.

മാനവ വിഭവശേഷിയുടെ കാര്യക്ഷമമായ ഉപയോഗത്തിന്, മികച്ച സമ്പ്രദായങ്ങള്‍ ഉള്‍പ്പെടുന്ന നിര്‍ദ്ദിഷ്ട നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്ന് മാര്‍ഗരേഖയുടെ ആമുഖത്തില്‍ തൊഴില്‍ ഭരണനിര്‍വ്വഹണ സാമൂഹിക കാര്യ മന്ത്രി യൂസഫ് ബിന്‍ മുഹമ്മദ് അല്‍ ഒഥ്മാന്‍ ഫഖ്റൂ വ്യക്തമാക്കി.

്മാനവ വിഭവശേഷി ആസൂത്രണം ചെയ്യുന്നതിനും ഉചിതമായ എണ്ണം ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സഹായകമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിനും ഓരോ വകുപ്പിനും ആവശ്യമായ ജോലികള്‍, കഴിവുകള്‍, സ്‌പെഷ്യലൈസേഷനുകള്‍, എണ്ണം എന്നിവ നിര്‍ണ്ണയിക്കുന്നതിനും ഉചിതമായ സമയത്ത് നല്‍കുന്നതിനും ഈ മാര്‍ഗരേഖ സഹായകമാകും. 230 പേജുള്ള റിപ്പോര്‍ട്ടില്‍ 13 അധ്യായങ്ങളിലായാണ് ഓരോ കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!