Breaking News

ഖത്തര്‍ പ്രധാന മന്ത്രി വിമാനതാവളങ്ങളുടെ വികസന പദ്ധതികള്‍ വിലയിരുത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും പര്യടനം നടത്തി.

രണ്ട് വിമാനതാവളങ്ങളുടേയും വിപുലീകരണ പദ്ധതികളും പുരോഗതിയും വിലയിരുത്താനായിരുന്നു സന്ദര്‍ശനം.

എയര്‍പോര്‍ട്ട് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി വിമാനത്താവളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാസഞ്ചര്‍ ടെര്‍മിനല്‍, ഡ്യൂട്ടി ഫ്രീ, വെസ്റ്റ് സൈഡ് എന്നിവ ഉള്‍പ്പെടുന്നു, ടാക്സി വേകള്‍, എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ്, ബാഗേജ് കൈകാര്യം ചെയ്യല്‍, ഇന്ധന ടെര്‍മിനലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന മള്‍ട്ടി-സ്റ്റേജ് വിപുലീകരണ പദ്ധതികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഗ്രഹം ശ്രവിച്ചാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹം പര്യടനം ആരംഭിച്ചത്.

അടുത്ത വര്‍ഷം അവസാനിക്കുന്ന നിലവിലെ ഘട്ടത്തിന്റെ വിപുലീകരണം ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ അതിഥികളെ സ്വീകരിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും പ്രധാനമന്ത്രി പര്യടനം നടത്തി. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, വിവിധ സൗകര്യങ്ങള്‍, അവയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, സുരക്ഷാ നടപടിക്രമങ്ങള്‍,ഫിഫ അറബ് കപ്പ് ഖത്തര്‍ 2021, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എന്നിവയില്‍ പങ്കെടുക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലും ഔദ്യോഗിക പ്രതിനിധി സംഘങ്ങളും ഈ വിമാനതാവളമാണ് ഉപയോഗിക്കുക.

Related Articles

Back to top button
error: Content is protected !!