
അബൂ സംറ ബോര്‍ഡറില്‍ തിരക്കേറി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പെരുന്നാള്‍ അവധിയും പുതിയ യാത്ര നയങ്ങളും നിലവില്‍ വന്നതോടെ അബൂസംറ ബോര്‍ഡറില്‍ തിരക്കേറി. അവധി കഴിഞ്ഞ് തിരിച്ച് വരുന്ന നിരവധി പേരാണ് നിത്യവും അബൂസംറ ബോര്‍ഡര്‍ വഴി കടന്നു വരുന്നത്. എല്ലാ യാത്രക്കാര്‍ക്കും സമയോചിതമായ സേവനം ലഭ്യമാക്കുവാന്‍ അബൂസംറ ബോര്‍ഡര്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
കസ്റ്റംസ് വകുപ്പും എമിഗ്രേഷന്‍ വകുപ്പുമൊക്കെ വളരെ സുസജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.