Uncategorized

അത്യാകര്‍ഷകമായ ഓഫറുകളുമായി പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് രണ്ടാം വാര്‍ഷികാഘോഷം

റഷാദ് മുബാറക്

ദോഹ : ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റായ പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച അത്യാകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്റ് അറിയിച്ചു.

പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ഗ്രോസറി ഇനങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, ബ്യൂട്ടി & കോസ്മെറ്റിക്സ് ഐറ്റംസ്, വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സ്റ്റേഷനറികള്‍, ഗാര്‍മെന്റ്സ്, ഫൂട്ട്വെയര്‍, ക്രോക്കറി ഐറ്റംസ്, ട്രാവല്‍ ബാഗുകള്‍, ഇലക്ട്രോണിക്സ് ഐറ്റംസ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഒട്ടനവധി വിഭാഗങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഒരോ പത്ത് റിയാല്‍ പര്‍ച്ചേസിനും ഒരു പോയിന്റ് ലഭിക്കുകയും ഓരോ 250 പോയിന്റിനും 25 റിയാല്‍ ഉപഭോക്താവിന്റെ പാരിസ് അക്കൗണ്ടില്‍ ചേര്‍ക്കപ്പെടുകയും ചെയ്യും.

ആഗസ്റ്റ് 12 മുതല്‍ 18 വരെയാണ് ഓഫറുകള്‍ ലഭ്യമാകുക. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 33ല്‍ അല്‍ അതിയ മാര്‍ക്കറ്റിന് സമീപം അല്‍ കസാറാത്ത് സ്ട്രീറ്റിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഓഫറുകളറിയാല്‍ ക്ലിക്ക് ചെയ്യുക

https://drive.google.com/file/d/1sQW_4XyI_PnwfIgIKgFqoEUmZHQF49yT/view?usp=sharing

Related Articles

Back to top button
error: Content is protected !!