Uncategorized
ഇന്ത്യ ഇന്‍ ഖത്തര്‍ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു
അഫ്‌സല്‍ കിളയില്‍
ദോഹ : ഇന്ത്യന്‍ എംബസി പുതിയ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. ഇന്ത്യ ഇന്‍ ഖത്തര്‍ എന്ന ആപ്പ് സ്വാതന്ത്യദിനാചരണ പരിപാടിയില്‍ വെച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പ്രകാശനം ചെയ്തു.
കോണ്‍സുലാര്‍ സേവനമുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ആപ്പിന്റെ ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. സെപ്തംബറില്‍ ആപ്പ് മുഴുവനായി പ്രവര്‍ത്തനക്ഷമമാകും.