Uncategorized

ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍ ഇന്നു മുതല്‍ ചാവക്കാട് പ്രവാസി അസോസിയേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ  ‘ഞങ്ങള്‍ ചാവക്കാട്ടുകാര്‍’ എന്ന സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ ചാവക്കാട് പ്രവാസി അസോസിയേഷന്‍ എന്ന പേരില്‍ പുനര്‍ നാമകാരണം ചെയ്തു പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചു.


ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണണിറ്റി സെന്ററില്‍ ഇന്ന് നടന്ന  സ്‌പെഷ്യല്‍ എക്‌സികുട്ടീവ് യോഗത്തില്‍ വെച്ച് പ്രസിഡന്റ് ഷെജി വലിയകത്താണ് പുനര്‍ നാമകരണം നടത്തിയത്.

കൂട്ടായ്മയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍ ഉല്‍ഘാടനം ചെയ്തു. ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുള്ള തെരുവത്ത്, ജനറല്‍ സെക്രട്ടറി സഞ്ചയന്‍, ട്രെഷറര്‍ അബ്ദുല്‍ സലാം, അഡൈ്വസ്‌റി കമ്മിറ്റി മെമ്പര്‍ ഷാജി ആലില്‍ മറ്റ് സബ് കമ്മിറ്റി ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും സംസാരിച്ചു.

2022 ജനുവരി 13ന് മിനി ഗള്‍ഫ് ഫെസ്റ്റ് 2022 എന്ന കള്‍ച്ചറല്‍ ഈവന്റ് ഐ.സി.സി. അശോകാ ഹാളില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനമായി, ആ പ്രോഗ്രാമില്‍ ചാവക്കാട് പ്രവാസി അസോസിയേന്റെ പുതിയ ലോഗോ പ്രകാശനവും നിര്‍വഹിക്കും.

 

Related Articles

Back to top button
error: Content is protected !!