Breaking News
വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ട് കോംപറ്റീഷനുമായി ഖത്തര്‍ മ്യൂസിയം
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഖത്തറിന്റെ വിവിധ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാവുന്ന രൂപത്തിലൂള്ള കലാസൃഷ്ടികള്‍ക്കായി ഖത്തര്‍ മ്യൂസിയം മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിലെ ഏതെങ്കിലും സ്‌ക്കൂളിലോ, കോളേജിലോ, യുണിവേഴ്‌സിറ്റിയിലോ രണ്ട് വര്‍ഷത്തിനുള്ളില്‍ പഠിച്ചിറങ്ങിയവരോ പുതുതായി ചേര്‍ന്നതോ ആയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.
റീസൈക്കിള്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച കലാസൃശ്ചികളാണ് മത്സരത്തിന് പരിഗണിക്കുക. റെഡ്യൂസ്, റീ യൂസ്, റീസൈക്കിള്‍ എന്ന വിഷയത്തില്‍ നടക്കുന്ന മത്സരത്തില്‍ സെപ്തംബര്‍ 5 നുള്ളില്‍ കലാസൃഷ്ടി സമര്‍പ്പിക്കണം.
https://www.instagram.com/p/CSoKQ-UnMZE/