Breaking News

മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഖത്തറിലെത്തുന്നത് താമസിപ്പിക്കാന്‍ കാരണമായതെന്ന് ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍

മുഹമ്മദ് റഫീഖ് :-

ദോഹ :മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കനത്ത് പ്രഹര ശേഷിയുള്ള വകഭേദമാണ് ഡെല്‍റ്റ വകഭേദം.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വകഭേദം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഖത്തര്‍ സ്വീകരിച്ച കണിശമായ നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഡെല്‍റ്റ വകഭേദം ഖത്തറിലെത്തുന്നത് താമസിപ്പിക്കാനായതെന്ന് അദ്ധേഹം പറഞ്ഞു.

വരുന്ന മൂന്നാഴ്ചകളില്‍ നിരവധി പേര്‍ വേനലവധി കഴിഞ്ഞ് തിരിച്ച് വരുന്നതിനാല്‍ വലിയ ജാഗ്രത ആവശ്യമുണ്ട്. പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് രോഗബാധയോ ആശുപത്രി കേസുകളോ വളരെ വിളരമാണെങ്കിലും അവരില്‍ നിന്നും വാക്‌സിനെടുക്കാത്തവര്‍ക്ക് പകാരാനുള്ള സാധ്യതയുണ്ടെന്ന് അദ്ധേഹം സൂചിപ്പിച്ചു.

അര്‍ഹരായ ജനവിഭാഗങ്ങളില്‍ ഒരു ചെറിയ ശതമാനം ഇനിയും വാക്‌സിനെടുക്കാത്തതുണ്ടെന്നത് ഗുരുതരമായ പ്രശ്‌നമാണ്. യോഗ്യരായ എല്ലാവരും എത്രയും വേഗം വാക്‌സിനെടുത്ത് ഈ മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.

കോവിഡ് ഭീഷണി പൂര്‍ണമായും മാറുന്നത് വരെ ചെറിയ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും ഫെയ്‌സ് മാസ്‌കും, സാനിറ്റൈസേഷനും സാമൂഹിക അകലം പാലിക്കലൊക്കെ അതിന്റെ അനിവാര്യ ഫലങ്ങള്‍ മാത്രമാണെന്നും അദ്ധേഹം പറഞ്ഞു. ഇന്ന് മുതല്‍ ചെറിയ ചില ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നുണ്ടെങ്കിലും സമൂഹം അതീവ ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കുവാന്‍ മുന്നോട്ട് വരണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ സമൂഹം കാണിച്ച ജാഗ്രതയെ അദ്ധേഹം പ്രശംസിച്ചു. ഗവണ്‍മെന്റിനോടൊപ്പം കൈകോര്‍ത്ത് പൊതുജനങ്ങളും സഹകരിച്ചത് കൊണ്ടാണ് കോവിഡിനെ നിലവിലുള്ള സ്ഥിതിയിലേക്ക് കൊണ്ടുവരാനായതെന്ന് അദ്ധേഹം പറഞ്ഞു. ധാരാളമാളുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ച് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമുണ്ടെന്ന് അദ്ധേഹം ഊന്നിപ്പറഞ്ഞു.

Related Articles

Back to top button
error: Content is protected !!