Local News

ദുബൈ ടു ഖത്തര്‍ എല്‍ ടി എല്‍ സര്‍വീസുമായി ഫ്രൈറ്റക്‌സ് ലോജിസ്റ്റിക്

ദോഹ: ഖത്തറിലെ മുന്‍നിര ലോജിസ്റ്റിക് കമ്പനിയായ ഫ്രൈറ്റക്‌സ് ലോജിസ്റ്റിക് ദുബൈ ടു ഖത്തര്‍ എല്‍ ടി എല്‍ സര്‍വീസ് ആരംഭിച്ചു. ലോകത്തിലെ ഏത് ഭാഗത്ത് നിന്നാണെങ്കിലും ചെറുതോ വലുതോ ആയ കൊമേഴ്‌സ്യല്‍ ശിപ്പ്‌മെന്റ്‌സ് എത്തിക്കാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്ന് 17 വര്‍ഷമായി ഖത്തറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രൈറ്റേക്‌സ് കമ്പനി കൊമേഴ്‌സ്യല്‍ മാനേജര്‍ ഷമീര്‍ അഭിപ്രായപ്പെട്ടു.

ലോജിസ്റ്റിക്കുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പ്രഫഷണലുകള്‍ അനുഭവിക്കുന്ന എച്ച് എസ് കോഡ് വെരിഫിക്കേഷന്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഷിപ്പിംഗ് ബന്ധപ്പെട്ടുള്ള മിനിസ്ട്രിയില്‍നിന്നുള്ള അപ്രൂവലുകള്‍, ലോകത്ത് എവിടെ നിന്നും ഉള്ള എയര്‍ – സീ ഫൈറ്റ് ഓഫ് ഫോര്‍വേഡ്, ഇംപോര്‍ട്ടന്റ് ആന്റ് എക്‌സ്‌പോര്‍ട്ട്, വെയര്‍ ഹൗസിംഗ്, ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എല്ലാ സേവനങ്ങള്‍ക്കും പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സേവനം ലഭ്യമാണെന്നും ഷമീര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 44267100 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!