
ഖത്തര്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്, 294 പേര്‍ മല്‍സര രംഗത്ത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ജനാധിപത്യ പാതയിലെ ഖത്തറിന്റെ വിപ്‌ളവകരമായ മുന്നേറ്റം അടയാളപ്പെടുത്തുന്ന പ്രഥമ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 29 വനിതകളടക്കം 294 പേര്‍ മല്‍സര രംഗത്ത് .
രാജ്യത്തെ വിവിധ മണ്ഡലങ്ങളാക്കി തിരിച്ചു നടത്തുന്ന തെരഞ്ഞെടുപ്പിനെ ഏറെ ആവേശത്തോടെയാണ് ഖത്തര്‍ ജനത കാത്തിരിക്കുന്നത്. മൊത്തം 30 സീറ്റുകളാണുള്ളത്.
ഓരോ സ്ഥാനാര്‍ഥിയേയും കൃത്യമായി വിലയിരുത്തിയാണ് സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഓക്ടോബര്‍ രണ്ടിനാണ് തെരഞ്ഞെടുപ്പ്