
Uncategorized
പ്രഥമ ഐ.എസ്.സി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഖത്തര്‍ തമിഴര്‍ സംഘത്തിന്
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സംഘടിപ്പിക്കുന്ന പ്രഥമ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഖത്തര്‍ തമിഴര്‍ സംഘത്തിന്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബില്‍ നടന്ന 5 സെറ്റ് നീണ്ട മത്സരത്തില്‍ 3-2 എന്ന നിലയില്‍ വോളിഖ് അലി ഇന്റര്‍നാഷണലിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.
സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍, ഖത്തര്‍ വോളിബോള്‍ താരങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.