നിങ്ങള്‍ക്ക് സുഖമാണോ എന്ന ശീര്‍ഷകത്തില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണ കാമ്പയിനുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ. ലോക മാനസികദിനാചരണത്തോടനുബന്ധിച്ച് നിങ്ങള്‍ക്ക് സുഖമാണോ എന്ന ശീര്‍ഷകത്തില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണണ കാമ്പയിനുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്.
പൊതുജനാരോഗ്യ മന്ത്രാലയം , ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രാഥമിക ആരോഗ്യ പരിപാലന കോര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍, നൗഫര്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് മാനസികാരോഗ്യവും ക്ഷേമ ബോധവല്‍ക്കരണവും സമന്വയിപ്പിക്കുന്ന ക്യാമ്പയിനും ആരംഭിച്ചത്. ഒക്ടോബര്‍ 10 ആണ് ലോക മാനസികദിനം.
നിങ്ങള്‍ക്ക് സുഖമാണോ എന്ന കാമ്പയിന്‍ ഓരോരുത്തരേയും അവരുടെ വൈകാരിക ക്ഷേമത്തെക്കുറിച്ച് കൂടുതല്‍ തുറന്നു സംസാരിക്കുവാന്‍ സഹായിക്കുകയും എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കില്‍ ദൂരീകരിക്കുകയും ചെയ്യുവാനുദ്ദേശിച്ച് കൊണ്ടുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ പ്രചാരണത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ ‘നിങ്ങള്‍ക്ക് സുഖമാണോ കാമ്പയിന്‍ ഒരു ബന്ധുവിനോടോ സുഹൃത്തിനോടോ സഹപ്രവര്‍ത്തകനോടോ ‘നിങ്ങള്‍ക്ക് സുഖമാണോ എന്നന്വേഷിക്കുവാനും സാമൂഹ്യ ക്ഷേമത്തിന്റേയും കരുതലിന്റേയും വികാരങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മാനസികാരോഗ്യം നിലനിര്‍ത്താനും ലക്ഷ്യമിടുന്ന ദേശീയ കാമ്പയിനാണ് .