Uncategorized
കള്‍ച്ചറല്‍ ഫോറം മലപ്പുറം ജഴ്സി പ്രകാശനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കള്‍ച്ചറല്‍ ഫോറം സ്‌പോര്‍ട്ടീവ് 2021 ന്റെ ഭാഗമായി നടക്കുന്ന ഇന്റര്‍ജില്ലാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിന്റെ ജഴ്സി ഗ്രാന്റ്മാള്‍ റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് അശ്റഫ് ചിറക്കല്‍ കള്‍ച്ചറല്‍ ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി ആരിഫ് അഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു.
ഗ്രാന്റ്മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാന്റ്മാള്‍ ഫിനാന്‍സ് മാനേജര്‍ മുഹമ്മദ് ഷരീഫ് , കള്‍ച്ചറല്‍ ഫോറം ജില്ലാ നേതാക്കളായ ഷാനവാസ് വേങ്ങര, റഹ്‌മത്ത് കൊണ്ടോട്ടി, അസ്ഹറലി നിലമ്പൂര്‍, യാസര്‍ എം ടി, ഷബീബ് മലപ്പുറം , മുഅ്മിന്‍ ഫാറൂഖ്, സൈഫ് വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു