കൂട്ടായ്മയുടെ സൗന്ദര്യം അടയാളപ്പെടുത്തിയ ഡിസൈനര്‍മാരുടെ സംഗമം അവിസ്മരണീയമായി
അഫ്‌സല്‍ കിളയില്‍
ദോഹ : കോവിഡ് മഹാമാരി തീര്‍ത്ത നിയന്ത്രണങ്ങളില്‍ റൂമുകളില്‍ തളച്ചിടപ്പെട്ട മനസുകള്‍ക്ക് ആശ്വാസത്തിന്റേയും പ്രതീക്ഷയുടേയും സന്ദേശം നല്‍കിയ ഖത്തര്‍ ഡിസൈനേര്‍സ് ഫോറത്തിന്റെ സംഗമം അവിസ്മരണീയമായി.
പാടിയും പറഞ്ഞും അനുഭവങ്ങള്‍ പങ്കുവെച്ചും അംഗങ്ങള്‍ സജീവമായപ്പോള്‍ സംഗമം കൂടുതല്‍ സാര്‍ഥകമായി. പ്രമുഖ കലാകാരന്‍ വസന്തന്‍ പൊന്നാനിയുടെ പാട്ടുകളും മിമിക്രിയോടുമൊപ്പം കൂട്ടായ്മയിലെ അംഗങ്ങളായ ജമീഷ് പാവറട്ടി, ജോജിന്‍ മാത്യൂ, ഫര്‍ഹാസ്, അന്‍വര്‍, അനു, ശഫീഖ്, ഫഹീം, ഹബീബ് എന്നിവര്‍ അവതരിപ്പിച്ച പരിപാടികള്‍ സംഗമത്തിന് മാറ്റുകൂട്ടി.
ജീവിതത്തിന്റെ രസതന്ത്രത്തെക്കുറിച്ച് ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു. മദനി വളാഞ്ചേരി ഡിസൈനേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങാനിരിക്കുന്ന ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ്ബിനെ കുറിച്ച് വിവരിച്ചു.
മുഖ്യാതിഥിയായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് അഡ്മിന്‍ ബഷീര്‍ കാടാമ്പുഴയും വസന്തന്‍ പൊന്നാനിക്ക് പി.ടി അബ്ദുല്‍ അസീസും ഉപഹാരങ്ങള്‍ നല്‍കി.
ചടങ്ങിന് ബഷീര്‍ കാടാമ്പുഴ സ്വാഗതം പറഞ്ഞു, പി.ടി അസീസ് അധ്യക്ഷനായിരുന്നു. മുഖ്യ കോര്‍ഡിനേറ്റര്‍മാരായ അമീന്‍, ബിനീഷ്, നൗഷാദ് പി, ഫര്‍ഹാസ്, രവി കരുണ, ഷംസീദ് കല്ലൻ, സഫീർ, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.