Uncategorized

കാല്‍പന്തുകളിയാരാധകര്‍ക്ക് ഫാന്‍ ഐഡി സൗജന്യമായി വീട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കി സംഘാടകര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന അമീരി കപ്പ് ഫൈനല്‍ മല്‍സരത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഫൈനല്‍ മല്‍സരം കാണാനാഗ്രഹിക്കുന്ന ആരാധകര്‍ക്ക് അവരുടെ നിര്‍ബന്ധിത ഫാന്‍ ഐഡി സൗജന്യമായി കാല്‍പന്തുകളിയാരാധകര്‍ക്ക് ഫാന്‍ ഐഡി സൗജന്യമായി .

അമീര്‍ കപ്പ് ഫൈനലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് രജിസ്‌ട്രേഷന് ശേഷം ഖത്തര്‍ പോസ്റ്റ് വഴി അവരുടെ നിര്‍ബന്ധിത ഫാന്‍ ഐഡി സൗജന്യമായി വീട്ടിലെത്തിക്കുമെന്ന്
സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

അമീര്‍ കപ്പ് ഫൈനലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാനും ഓണ്‍ലൈനില്‍ നിര്‍ബന്ധിത ഫാന്‍ ഐഡി രജിസ്റ്റര്‍ ചെയ്യാനും ഖത്തര്‍ പോസ്റ്റ് നിങ്ങളുടെ വീട്ടിലെ വിലാസത്തില്‍ സൗജന്യമായി എത്തിക്കാനും കഴിയും.

ആരാധകര്‍ക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേകമായി ആരംഭിച്ച കൗണ്ടറില്‍ നിന്നും എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 11 വരെ സീറ്റ് ബുക്ക് ചെയ്യാനും ഫാന്‍ ഐഡി നേരിട്ട് സ്വീകരിക്കാനുള്ള സൗകര്യത്തിന് പുറമേയാണിത്.

ഒക്ടോബര്‍ 22 വെളളിയാഴ്ച തുമാമ സ്‌റ്റേഡിയത്തിലാണ് അമീര്‍ കപ്പ് ഫൈനല്‍. കോവിഡ് മഹാമാരിക്ക് ശേഷം നാല്‍പതിനായിരത്തോളമാളുകള്‍ നേരില്‍ കളികാണുന്ന മല്‍സരമെന്ന നിലക്ക് ലോകാടിസ്ഥാനത്തില്‍ തന്നെ ഉറ്റുനോക്കുന്ന മല്‍സരമാണിത്.

Related Articles

Back to top button
error: Content is protected !!