ഇന്ന് ലോക ഭക്ഷ്യദിനം, ഭക്ഷ്യ രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് കുതിച്ച് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് ലോക ഭക്ഷ്യദിനം, ഭക്ഷ്യ രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് കുതിച്ച് ഖത്തര്‍ . വിവിധ ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനത്തില്‍ ആശാവഹമായ മുന്നേറ്റം അടയാളപ്പെടുത്തിയാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ കാര്‍ഷിക വകുപ്പ് ഈ വര്‍ഷം ലോക ഭക്ഷ്യദിനം ആചരിക്കുന്നത്.
ഈത്തപ്പഴം, വിവിധ തരം പച്ചക്കറികള്‍, മല്‍സ്യം, മാംസം, ക്ഷീരോല്‍പന്നങ്ങള്‍ മുതലായവയുടെ ഉല്‍പാദനത്തിലൊക്കെ വന്‍ വളര്‍ച്ചയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഖത്തര്‍ സ്വന്തമാക്കിയത്.
1945 ല്‍ ഐക്യ രാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന രൂപീകരിച്ചതിന്റെ ഓര്‍മക്കാണ് ഒക്ടോബര്‍ 16 ഭക്ഷ്യദിനമായി ആചരിക്കുന്നത്.
നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി. മികച്ച ഉത്പാദനം, മെച്ചപ്പെട്ട പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം. ‘എന്ന സുപ്രധാനമായ പ്രമേയമാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിനം ചര്‍ച്ച ചെയ്യുന്നത്.