Uncategorized
ദുരന്തമുഖത്തേക്ക് സഹായഹസ്തവുമായി ദിലീപ് ഫാന്‍സ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ;ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദിലീപ് ഫാന്‍സ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഈ വര്‍ഷം നടത്താനിരുന്ന ജനപ്രിയ നായകന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. നാട്ടില്‍ പ്രളയം ദുരന്തം വിതക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് പകരം അവര്‍ക്ക് വേണ്ടുന്ന സഹായമെത്തിക്കാന്‍ ഇന്നലെ ചേര്‍ന്ന ദിലീപ് ഫാന്‍സ് ഖത്തര്‍ ഇന്റര്‍നാഷണല്‍ കമ്മിറ്റി തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രളയത്തില്‍ എല്ലാം തകര്‍ന്നു കിടക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ച ദിലീപ് ഫാന്‍സ് ഖത്തര്‍ കഴിഞ്ഞ പ്രളയ സമയത്തും ഒരുപാട് സാധനങ്ങള്‍ നാട്ടില്‍ എത്തിച്ചിരുന്നു