Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറ് കടന്നു, രോഗമുക്തി കുറഞ്ഞു

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറ് കടന്നു, രോഗമുക്തി കുറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി നൂറില്‍ താഴെയുണ്ടായിരുന്ന പ്രതിദിന കോവിഡ് കേസ് നൂറ് കടന്നത് ഒട്ടും ആശ്വാസം പകരുന്നതല്ല. രോഗമുക്തി ഏകദേശം പകുതിയായി കുറഞ്ഞതും അത്യന്തം ഗുരുതരമായ കാര്യമാണ് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22307 പരിശോധനകളില്‍ 20 യാത്രക്കാര്‍ക്കടക്കം 106 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 86 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണിത്.

55 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാര്യം.
. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 955 ആയി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തീവ്ര പരിചരണ വിഭാഗത്തില്‍ പുതുതായി ആരേയും പ്രവേശിപ്പിച്ചില്ല. . നിലവില്‍ മൊത്തം 50 പേര്‍ ആശുപത്രിയിലും 10 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!