കലാലയം പുരസ്‌കാരം സമ്മാനിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ:ആര്‍ എസ് സി പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി ഖത്തറിലെ പ്രവാസി എഴുത്തുകാര്‍ക്കായി കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപിച്ച കലാലയം പുരസ്‌കാരം സമ്മാനിച്ചു.
കഥാ പുരസ്‌കാരത്തിന് സപ്ന നവാസിന്റെ ‘പഴയ സോഫയും’കവിതാ പുരസ്‌കാരത്തിന് ഷംല ജഹ്ഫറിന്റെ കടന്നല്ലുകള്‍ പെരുകുന്ന വിധ’വും ആണ് അര്‍ഹമായത്.
ലോക കാവ്യ ദിനത്തോടനുബന്ധിച് നടത്തിയ അഞ്ചുവരി കവിതാ മത്സരവിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.ഖത്തര്‍ കലാക്ഷേത്രയില്‍ വെച്ച് നടത്തിയ സാഹിത്യോത്സവ് പ്രതിഭാ സംഗമത്തില്‍ കലാപ്രതിഭയായി തിരഞ്ഞെടുത്ത കഫീല്‍ പുതന്‍പള്ളിക്ക് പേരോട് മുഹമ്മദ് അസ്ഹരി ഉസ്താതും സര്‍ഗപ്രതിഭയായ മുഹ്സിന ശബീറിന്ന് സലാം ഹാജി പാപ്പിനിശ്ശേരിയും സമ്മാനം നല്‍കി.
നൗഫല്‍ ലത്തീഫി ഉസ്താദി ന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സലാം ഹാജി പാപ്പിനിശ്ശേരി ഉല്‍ഘാടനം നിര്‍വഹിച്ചു. കരീം ഹാജി മേമുണ്ട,പേരോട് മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.സലീം അംജദി സ്വാഗതവും ബഷീര്‍ വടക്കേക്കാട് നന്ദിയും പറഞ്ഞു.