
Uncategorized
സി.ഐ.സി സെന്‍ട്രല്‍ മാര്‍ക്കറ്റ് യുണിറ്റ് നോവ ഹെല്‍ത്ത് കെയറുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : സി ഐ സി സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് നോവ ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അബുഹമൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിന് അടുത്തുള്ള നോവ ഹെല്‍ത്ത് കെയറില്‍ വെച്ചു നടത്തിയ ക്യാമ്പില്‍ നൂറില്‍പരം ആളുകള്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
സി ഐ സി റയ്യാന്‍ സോണ്‍ ജനറല്‍ സെക്രട്ടറി സുനീര്‍, ജനസേവന വിഭാഗം തലവന്‍ സിദ്ദീഖ് വേങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.