Uncategorized

യുണീഖ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സീസണ്‍ 2 സമാപിച്ചു

ദോഹ : ജിസിസി യിലെ ആദ്യത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് നഴ്‌സസ് സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2021-22 ന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാര്‍ക്കായി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് അബുഹമര്‍ ക്യാംബ്രിഡ്ജ് സ്‌കൂളില്‍ സമാപനം.

വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നായി 40 ഓളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ മെന്‍സ് ഡബിള്‍സ് വിഭാഗത്തില്‍ രജിന്‍-റോണി സഖ്യം ജേതാക്കളും ശബ്ബീര്‍ ഖാന്‍-രഞ്ജിത്ത് സഖ്യം റണ്ണേഴ്‌സും ആയി. വിമന്‍സ് ഡബിള്‍സ് വിഭാഗത്തില്‍ റിന്‍സി-ആശ്‌ന സഖ്യം ജേതാക്കളും പ്രസീത-മേനക സഖ്യം റണ്ണേഴ്‌സും ആയി.

മെന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ ജയ്‌ന്റോ ജേതാവും സൈമണ്‍ റണ്ണേഴ്‌സും ആയപ്പോള്‍ വിമന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ പ്രസീത ജേതാവും ആശ്‌ന റണ്ണേഴ്‌സും ആയി.

യുണീഖ് പാട്രണും വിഷന്‍ ഗ്രൂപ്പ് എം.ഡിയുമായ നൗഫല്‍ എന്‍.എം ക്യാനഡ ഇന്ത്യന്‍ നഴ്‌സിംഗ് കമ്മ്യൂണിറ്റി പ്രധിനിധി ജിതിന്‍ ലോഹിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, സെക്രട്ടറി സാബിത് സഹീര്‍,അഡ്വ:ജാഫര്‍ ഖാന്‍, ഐ.സി.സി പ്രധിനിധി ബോബന്‍,തുടങ്ങി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ ഉള്ള വിവിധ അപക്‌സ് ബോഡി പ്രതിനിധികളും മറ്റ് കമ്മ്യൂണിറ്റി ലീഡേഴ്സും ചേര്‍ന്ന് വിജയികളെ ആദരിച്ചു.

ഖത്തറിലെ ബാഡ്മിന്റണ്‍ റഫറിമാരില്‍ പ്രഗത്ഭരായ സുധീര്‍ ഷേണായിയും നന്ദനനും ചേര്‍ന്ന് മത്സരങ്ങള്‍ നിയന്ത്രിച്ചു.

ഇന്ത്യന്‍ നഴ്‌സിംഗ് കമ്മ്യൂണിറ്റിയുടെ കായിക മികവിനായി ഇത്തരം സ്‌പോര്‍ട്‌സ് ഇവന്റുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും കായിക വിഭാഗം തലവന്‍ നിസാര്‍ ചെറുവത്ത് പറഞ്ഞു. ഖത്തര്‍ 2022 ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോളിന് ഇന്ത്യന്‍ നഴ്‌സുമാരുടെ പിന്തുണ അറിയിച്ചു കൊണ്ടുള്ള നഴ്‌സസ് സ്പോര്‍ട് ഫിയസ്റ്റയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ വരും നാളുകളില്‍ നടക്കും

Related Articles

Back to top button
error: Content is protected !!