Breaking News

ബൂസ്റ്റര്‍ ഡോസ് കാമ്പയിനിന്റെ ഭാഗമായി ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്ടറിനായി പുതിയ വാക്‌സിനേഷന്‍ കേന്ദ്രം ജനുവരി 9 മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിനിന്റെ ഭാഗമായി ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്ടറിനായി പുതിയ വാക്‌സിനേഷന്‍ കേന്ദ്രം ജനുവരി 9 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ബു ഗാര്‍ണില്‍ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ – ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്ടര്‍- തുറക്കുന്നതിലൂടെ ദേശീയ കോവിഡ്-19 വാക്സിനേഷന്‍ പ്രോഗ്രാമിന്റെ ശേഷി ഗണ്യമായി വര്‍ദ്ധിക്കും. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, കൊണോകോഫിലിപ്‌സ്-ഖത്തര്‍.
എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സൗകര്യം ആരംഭിക്കുന്നത്.

പ്രധാനമായും ബിസിനസ് മേഖലയിലും വ്യവസായ രംഗത്തുമുള്ള തൊഴിലാളികള്‍ക്കാണ് ഇവിടെ വാക്‌സിനുകള്‍ നല്‍കുക. പ്രതിദിനം 30,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമുണ്ടാകും. വാക്‌സിനുകളില്‍ ഭൂരിഭാഗവും ബൂസ്റ്റര്‍ ഡോസുകള്‍ ആണെങ്കിലും ഒന്നും രണ്ടും ഡോസുകള്‍ ലഭിക്കാത്തവര്‍ക്ക് അവയും നല്‍കും.

അപ്പോയിന്റ്മെന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലാണ് ബു ഗാര്‍ന്‍ വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. വാക്സിനേഷന്‍ സെന്ററിലെ ബുക്കിംഗും അപ്പോയിന്റ്മെന്റ് പ്രക്രിയയും ക്രമീകരിക്കുന്നതിനായി വാക്സിനേഷന്‍ ഷെഡ്യൂളിംഗ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്.

തങ്ങളുടെ യോഗ്യരായ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!