
Archived Articles
ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നേരിട്ടുളള ക്‌ളാസുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരിട്ടുള്ള ക്‌ളാസുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ സ്പ്രിംഗ് 2022 സെമസ്റ്റര്‍ കാമ്പസിനുള്ളില്‍ ആരംഭിച്ചു.
വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കാമ്പസിനുള്ളില്‍ ഹാജറായാണ് സെമസ്റ്റര്‍ തുടങ്ങിയത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണിശമായ സുരക്ഷ നടപടികള്‍ പാലിച്ച് എല്ലാ വിദ്യാര്‍ഥികളും നേരത്തെ തന്നെ ക്‌ളാസിലെത്തണമെന്ന് സര്‍വകലാശാല നിര്‍ദേശിച്ചു.