Archived Articles
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെയായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക. വൈകുന്നേരം 5.45 വരെ മാത്രമേ വാഹനങ്ങള്‍ അകത്തേക്ക് കടത്തി വിടുകയുള്ളൂ .
ഖത്തറില്‍ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിന് നിര്‍ബന്ധമായ സാങ്കേതിക പരിശോധന നടത്തുന്ന എല്ലാ ഫഹസ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം ജനുവരി 16 മുതല്‍ ഏകീകരിച്ചിരുന്നു.