Breaking News

ഖത്തര്‍ ദേശീയ വാക്‌സിനേഷന്‍ കാമ്പയിനില്‍ പുതിയ നാഴികക്കല്ല്

അമാനുല്ല വടക്കാങ്ങര

ദോഹ. അഞ്ച് ലക്ഷത്തിലധികം ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കി കോവിഡിനെതിരെയുള്ള ഖത്തറിന്റെ പോരാട്ടം ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.

ദേശീയ കൊവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഇതുവരെ 514,708 ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ആറ് മാസത്തിലേറെ മുമ്പ് രണ്ടാമത്തെ വാക്‌സിന്‍ ഡോസ് എടുത്ത 12 വയസ്സിന് മുകളിലുള്ള ആര്‍ക്കും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ട്, ഇത് എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയും ബു ഗാര്‍നിലെ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി സെക്ടറിനായുള്ള ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ വഴിയും നല്‍കുന്നുണ്ട്.

വാക്ക്-ഇന്‍ അപ്പോയിന്റ്മെന്റുകളൊന്നും നല്‍കാതെ, അപ്പോയിന്റ്മെന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലാണ് ബു ഗാര്‍ന്‍ വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വാക്സിനേഷന്‍ സെന്ററിലെ ബുക്കിംഗും അപ്പോയിന്റ്മെന്റ് പ്രക്രിയയും സുഗമമാക്കുന്നതിനായി കോവിഡ്-19 വാക്സിനേഷന്‍ ഷെഡ്യൂളിംഗ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്.

QVC@hamad.qa എന്ന ഇമെയില്‍ വിലാസത്തില്‍ തങ്ങളുടെ യോഗ്യരായ ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുവാന്‍ യൂണിറ്റുമായി ബന്ധപ്പെടാനും വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!