Archived Articles

പ്രവാസി ശബ്ദം എകീകരണം അനിവാര്യം

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസി സമൂഹം അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരം കാണണമെങ്കില്‍ പ്രവാസി ശബ്ദം ഏകീകരണം അനിവാര്യമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സുപ്രധാനമായ പല പ്രശ്‌നങ്ങളും കൂട്ടായ പരിശ്രമങ്ങളിലൂടെ പരിഹരിക്കാനാകും.

കോവിഡ് കാലത്ത് ഏറ്റവുമധികം പ്രയാസമനുഭവിച്ച വിഭാഗമാണ് പ്രവാസികള്‍. തുടക്കം മുതലേ പ്രനാസികളോട് മനുഷ്യത്വ രഹിതമായ സമീപനമാണ് കേന്ദ്ര സംസ്ഥാന സര്‍്ക്കാറുകള്‍ സ്വീകരിച്ചത്. ഇപ്പോഴും പ്രവാസികള്‍ക്ക് നേരെയുള്ള നിലപാടുകള്‍ ആശാവഹമല്ല. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ പലരും ഒറ്റക്ക് നിയമ പോരാട്ടങ്ങള്‍ നടത്തുന്നുവെന്നത് ആശാവഹമാണ് .എന്നാല്‍ പ്രവാസികളുടെ ഒറ്റക്കെട്ടായ മുന്നേറ്റമാണ് സമകാലിക സാഹചര്യം ആവശ്യപ്പെടുന്നതെന്നാണ് പൊതുരംഗത്തെ വിദഗ്ധര്‍ ചൂണ്ടി കാണണിക്കുന്നത്.

Related Articles

Back to top button
error: Content is protected !!