
ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഐ.സി.ബി.എഫിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. ജനുവരി 8 ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മല്‍സരത്തിനിടെ ഗ!ൗണ്ടില്‍ കുഴഞ്ഞു വീണ ഫുട്‌ബോള്‍ കളിക്കാരന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയും നല്‍കിയ ഇന്ത്യന്‍ നഴ്‌സുമാരായ മുഹമ്മദ് അഫ്‌സല്‍, മഹേഷ് എസ്. കുമാര്‍, മുഹമ്മദ് മുസ്തഫ എന്നിവരെ ടീം ഐ.സി.ബി.എഫ് ആദരിച്ചു. അവര്‍ക്ക് സംഘടനയുടെ ഹോണററി മെ
മ്പര്‍ഷിപ്പ് നല്‍കിയാണ് ആദരിച്ചത്.
ഇന്ത്യന്‍ സമൂഹത്തിനും മറ്റ് അപെക്‌സ് ബോഡികള്‍ക്കും വേണ്ടി ഞങ്ങള്‍ അവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ഐ.സി.ബി.എഫ് ഫേസ് ബുക്കില്‍ കുറിച്ചു.
ചടങ്ങില്‍ ഐ.ബി.പി.സി.പ്രസിഡണ്ട് ജാഫര്‍ ഉസ് സാദിഖ്,ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.