
Archived Articles
ഖത്തറില്‍ 48 വര്‍ഷം പിന്നിട്ട ഷഹാനിയ മൊയ്ദു ഹാജിക്ക് പുറക്കാട് ഖത്തര്‍ കൂട്ടായ്മയുടെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 48 വര്‍ഷം പിന്നിട്ട ഷഹാനിയ മൊയ്ദു ഹാജിക്ക് പുറക്കാട് ഖത്തര്‍ കൂട്ടായ്മയായ കെ.എം.പി.കെ യുടെ ആദരം . റഹീബ് മീഡിയ ഹാളില്‍ നടന്ന പരിപാടിയില്‍ പൊന്നാടയണിയിച്ചാണ് കൂട്ടായ്മ മൊയ്ദു ഹാജിയെ ആദരിച്ചത്.
കെ.എം.പി.കെ പ്രസിഡന്റ് ബഷീര്‍ പുറക്കാട് അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി കുളങ്ങര അന്‍സാര്‍ സ്വാഗതം പറഞ്ഞു . ഒ.കെ. സഹദ് , വള്ളില്‍ അബുബക്കര്‍ ആശംസകള്‍ നേര്‍ന്നു .കുട്ടികളുടെ മത്സരങ്ങളും കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടി.