
മുന്‍ പ്രവാസി അധ്യാപിക അര്‍ച്ചനയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ദോഹ. കഴിഞ്ഞ ദിവസം ദോഹ വുകൈറിലെ താമസ സ്ഥലത്ത് വെച്ച് മരണമടഞ്ഞ തൊടുപുഴ സ്വദേശിനി അര്‍ച്ചന ടീച്ചറുടെ ഭൗതിക ശരീരം നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 8 മണിക്ക് നെടുമ്പാശ്ശേരിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സില്‍ കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് നാലകത്ത് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ എംബസിയുടെ അകമഴിഞ്ഞ സഹകരണം കൊണ്ടാണ് ഇന്നലെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായത്. അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങളുടെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളാണ് നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സഹായകമായത്.
താങ്ങാവുന്നതിലും അപ്പുറം ദുഃഖ ഭാരവുമായി ഭര്‍ത്താവ് രാകേഷും രണ്ട് കൊച്ചു കുട്ടികളും മൃതദേഹത്തെ അനുഗമിക്കും.