കള്‍ച്ചറല്‍ ഫോറം മെഗാ രക്തദാന ക്യാമ്പില്‍ നൂറ്റി ഇരുപതോളം പേര്‍ രക്തം ദാനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ:ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായും ആസാദീ കാ അമൃത് മഹോത്സവത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പില്‍ നൂറ്റി ഇരുപതോളം പേര്‍ രക്തം ദാനം ചെയ്തു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ബര്‍വ സിറ്റിയിലെ കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സെന്ററിലാണ് രക്തദാന ക്യാമ്പ് നടന്നത്.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനില്‍ ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍,വൈസ് പ്രസിഡന്റ് വിനോദ് നായര്‍, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുറഊഫ് കൊണ്ടോട്ടി,കിംസ് ഡയറക്ടര്‍ നിഷാദ്,കിംസ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഡോ.ദീപിക് , കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എ സി,ജനറല്‍ സെക്രട്ടറി മജീദലി,വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹന്‍,ഷാനവാസ് ഖാലിദ്,സജ്‌ന സാക്കി,സെക്രട്ടറി കെ ടി മുബാറക് എന്നിവര്‍ സംബന്ധിച്ചു.
കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറിയും രക്തദാന ക്യാമ്പ് കണ്‍വീനറുമായ തസീന്‍ അമീന്‍, കോഡിനേറ്റര്‍ സിദ്ദീഖ് വേങ്ങര,കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അഹമ്മദ് ഷാഫി,കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതിയംഗങ്ങളായ രാധാകൃഷ്ണന്‍,അബ്ദുല്‍ഗഫൂര്‍, റഷീദലി, നജ്‌ല നജീബ്,ഫാതിമ തസ്‌നീം,സകീന അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി .