Archived Articles
കോവിഡ് ഗണ്യമായി കുറഞ്ഞു ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും ക്യൂബണ്‍ ഹോസ്പിറ്റലും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് കോവിഡിനുള്ള പ്രത്യേക ആശുപത്രികളായിരുന്ന ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും ക്യൂബണ്‍ ആശുപത്രിയും സാധാരണ വൈദ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. അതുപോലെതന്നെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ എല്ലാ വിഭാഗങ്ങളിലും മാര്‍ച്ച് 6 മുതല്‍ 100% ശേഷിയില്‍ നേരിട്ടുള്ള പരിശോധനകള്‍ നടക്കുമെന്നും എച്ച്.എം.സി അറിയിച്ചു.