Breaking News
ഖത്തറിനെ നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിനെ നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യത്തില്‍ അമേരിക്ക സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണിത്.
ദോഹയും വാഷിംഗ്ടണും തമ്മിലുള്ള പങ്കാളിത്തം നവീകരിക്കുകയും യുഎസുമായുള്ള ബന്ധത്തില്‍ ഖത്തറിന് പ്രത്യേക സാമ്പത്തിക, സൈനിക ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്ന നീക്കമാണിത്.
കുവൈത്തിനും ബഹ്റൈനും ശേഷം ഗള്‍ഫ് മേഖലയിലെ യുഎസിന്റെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി മാറുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍.