കായിക രംഗത്തെ ഖത്തറിന്റെ വളര്‍ച്ച വിസ്മയകരം, ഷറഫ് പി ഹമീദ്
ദോഹ. കായിക രംഗത്തെ ഖത്തറിന്റെ വളര്‍ച്ച വിസ്മയകരമാണെന്നും ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ വിസ്മയകുതിപ്പിലെ നാഴികക്കല്ലാകുമെന്നും ഖത്തറില്‍ ഏറ്റവും കൂടുതല്‍ കായിക പരിപാടികളുടെ പ്രായോജകരും പങ്കാളികളുമെന്ന നിലക്ക് പ്രവാസി സമൂഹത്തിന്റെ ഹൃദയം കവര്‍ന്ന സിറ്റി എക്സിചേഞ്ച് സി.ഇ.ഒ. ഷറഫ് പി ഹമീദ് അഭിപ്രായപ്പെട്ടു.
ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ കാലംകൊണ്ട് ഗള്‍ഫ് മേഖലയുടെ കായിക തലസ്ഥാനമായി ഉയര്‍ന്ന ഖത്തര്‍, നിരന്തരം മികച്ച കായിക പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റിലെ മാത്രമല്ല ലോകത്തിലെ തന്നെ മികച്ച സംഘാടകരെന്ന സ്ഥാനത്തേക്കാണ് ഉയരുന്നത്. ഗള്‍ഫ് മേഖലക്ക് മൊത്തം അഭിമാനകരമായ നേട്ടങ്ങളുമായി ഖത്തര്‍ മുന്നേറുന്നു എന്നത് പ്രവാസി സമൂഹത്തിനും സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ പ്ളസ് സി.ഇ യും ഒ.യും ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.
ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.