Archived Articles

ഖത്തറിലെ ദീര്‍ഘകാല പ്രവാസികളെ ആദരിക്കാനൊരുങ്ങി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

ദോഹ. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ കലാ സാംസ്‌കാരിക കേന്ദ്രമായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഖത്തറിലെ ദീര്‍ഘകാല പ്രവാസികളെ ആദരിക്കുന്നു. മാര്‍ച്ച് 24, 25, 26 തിയതികളില്‍ മിയ പാര്‍ക്കില്‍ നടക്കുന്ന ‘പാസേജ് ടു ഇന്ത്യ’യില്‍ വച്ചാണ് തെരഞ്ഞെടുക്കപ്പെടുന്ന 25 പേരെ ആദരിക്കുകയെന്ന് ഐസിസി അറിയിച്ചു. 1980ന് മുമ്പ് ഖത്തറിലെത്തിയ ആളുകളെയാണ് പരിഗണിക്കുക. ഖത്തറില്‍ എത്തിയതിന്റെ രേഖകള്‍ സഹിതം നാമ നിര്‍ദ്ദേശം ചെയ്യുകയോ അപേക്ഷ സമര്‍പ്പിക്കുകയോ വേണം. ഏറ്റവും കൂടുതല്‍ വര്‍ഷം പിന്നിട്ട 25 പേരെ തെരഞ്ഞെടുക്കും. വ്യക്തികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങളായോ അപേക്ഷ സമര്‍പ്പിക്കാം. [email protected] എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 22 ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55388949 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
നേരത്തെ ദീര്‍ഘകാല പ്രവാസികളായി ആദരിച്ചവര്‍ രണ്ടാമതും അപേക്ഷിക്കേണ്ടതില്ലെന്ന് ഐസിസി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!