കെ റെയില്‍: കുടിയിറക്കപ്പെടുന്നവരുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം . ലീഡ് 2022
അമാനുല്ല വടക്കാങ്ങര
ദോഹ: കെ റെയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെടുന്നവരുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ശാഖ/മേഖല ഭാരവാഹികള്‍, സെന്റര്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി ലഖ്ത അല്‍ഫുര്‍ഖാന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച നേതൃ പരിശീലന പരിപാടിയായ ‘ലീഡ് 2022 ല്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
സംഘടന, ആദര്‍ശം, സംഘാടനം, ആസൂത്രണം, നിര്‍വഹണം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ക്യാമ്പ് ശാഖ, മേഖല തലങ്ങളില്‍ പുതുതായി തെരഞ്ഞടുക്കപ്പെട്ട നേതാക്കള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവും പകരാന്‍ സഹായകമായി. ഇസ്ലാഹി സെന്ററിന്റെ വിവിധ വിംഗുകള്‍ അടുത്ത കാലയളവില്‍ നടത്തുന്ന പ്രവത്തനങ്ങള്‍ക്കുള്ള രൂപരേഖ ഗ്രൂപ്പ് ചര്‍ച്ചയിലൂടെ ക്രോഡീകരിച്ചു.
ക്യാമ്പിന്റെ വിവിധ സെഷനുകള്‍ക്ക് ട്രെയിനര്‍മാര്‍ നേതൃത്വം നല്‍കി.
ലീഡ് 2022 വിന്റെ ഭാഗമായി പുറത്തിറക്കിയ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിക്കുന്ന കൈപുസ്തകം ഉപദേശക സമിതിയംഗം കെ.പി. മുഹമ്മദ് അലി, ഷിയാസുദ്ദീന്‍, അബ്ദുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്‍ വഹാബ് നന്മണ്ട, മഷ്ഹൂദ് വി സി, ജനറല്‍ സെക്രട്ടറി റഷീദലി വി പി, അബ്ദുല്‍ ലത്തീഫ് നല്ലളം, നസീര്‍ പാനൂര്‍, അഷ്ഹദ് ഫൈസി, ഡോ. അബ്ദുല്‍ അസീസ്, അബ്ദുല്‍ അലി ചാലിക്കര, മുഹമ്മദ് ശൗലി, സിറാജ് ഇരിട്ടി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു.