ഹയ്യാ ഹയ്യാ ഫിഫ 2022 സൗണ്ട് ട്രാക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ഖത്തര്‍ ലോക കപ്പിനുള്ള സൗണ്ട് ട്രാക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി . ഹയ്യാ ഹയ്യാ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
യു.എസ്. താരം ട്രിനിഡാഡ് കാര്‍ഡോണ, ആഫ്രോബീറ്റ്‌സ് ഐക്കണ്‍ ഡേവിഡോ, ഖത്തറി സെന്‍സേഷന്‍ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.
ഇന്ന് രാത്രി ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫിഫ 2022 ഫൈനല്‍ ഡ്രോ ചടങ്ങില്‍ ഈ ഗാനത്തിന്റെ അവതരണമുണ്ടാകും.
അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, സംഗീതത്തിനും ഫുട്ബോളിനും ലോകത്തെ എങ്ങനെ ഒന്നിപ്പിക്കാന്‍ കഴിയുമെന്നാണ് ഈ ഗാനം വ്യക്തമാക്കുന്നതെന്ന് ഫിഫ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ കേയ് മദാതി പറഞ്ഞു. ‘ഫിഫയുടെ നവീകരിച്ച സംഗീത തന്ത്രത്തിന്റെ ഭാഗമായി, മള്‍ട്ടി-സോംഗ് സൗണ്ട്ട്രാക്ക് ആവേശഭരിതമായ ആരാധകരെ മുമ്പെങ്ങുമില്ലാത്തവിധം ഫിഫ ലോകകപ്പിന്റെ ആത്മാവിലേക്ക് അടുപ്പിക്കും.
ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്, ടൂര്‍ണമെന്റിന്റെ ശബ്ദട്രാക്ക് ഒരു മള്‍ട്ടി ഗാന ശേഖരം അവതരിപ്പിക്കുന്നത് . അന്തര്‍ദ്ദേശീയ കലാകാരന്മാര്‍ ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന സംഗീത വേദികളില്‍ അവതരിപ്പിക്കുന്നത് ആഗോള ആഘോഷത്തിന മാറ്റു കൂട്ടും.