IM Special

കേരള എന്‍ട്രപ്രണേഴ്സ് ക്ലബ് ഇഫ്താര്‍ സംഗമവും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ലോഗോ പ്രകാശനവും

അമാനുല്ല വടക്കാങ്ങര

ദോഹ : കേരള ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ കേരള എന്‍ട്രപ്രണേഴ്സ് ക്ലബ് അംഗങ്ങള്‍ക്കായി നോമ്പ് തുറയും കേരളത്തില്‍ നിന്ന് ഖത്തറിലെത്തി വിവിധ മേഖലയില്‍ ബിസിനസ് മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കായുള്ള കേരള എന്റര്‍പ്രണേഴ്സ് ക്ലബ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന്റെ ലോഗോ പ്രകാശനവും ഒറിക്‌സ് വില്ലേജ് റെസ്റ്റാറന്റില്‍ നടന്നു.

പരിപാടി കള്‍ച്ചറല്‍ ഫോറം അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. താജ് ആലുവ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച സംരംഭകര്‍ക്കായുള്ള ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ലോഗോയുടെ പ്രകാശനം കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് എ.സി മുനീഷ് നിര്‍വഹിച്ചു.

ബിസിനസ് എക്‌സലന്‍സ് അവാര്‍ഡില്‍ ഖത്തറിലെ പ്രവാസി സമൂഹത്തിലെ യുവ സംരംഭകര്‍, സ്ത്രീ സംരംഭകര്‍, ഇന്നോവേറ്റര്‍, നിര്‍മാണ മേഖല തുടങ്ങി ഇടത്തരം -ചെറുകിട സംരംഭകരേയാണ് പരിഗണിക്കുക. കെ.ഇ.സി പ്രസിഡന്റ് ശരീഫ് ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

വനിതാ സംരംഭകര്‍ അടക്കം പങ്കെടുത്ത പരിപാടിയില്‍ കെ.ഇ.സി വൈസ് പ്രസിഡന്റ് ശിഹാബ് വലിയകത്ത്, കള്‍ച്ചര്‍ ഫോറം ജനറല്‍ സെക്രട്ടറി മജീദലി കെ.ഇ.സി ട്രഷറര്‍ അസ്ഹറലി. പി, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഹാഫിസ്, ഹാനി കെ, അല്‍ത്താഫ്, കെ സി നബീല്‍, ഷാഹിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ റസാഖ് സ്വാഗതവും കെ.ഇ.സി എക്‌സിക്യൂട്ടീവ് അംഗം മന്‍സൂര്‍. പി നന്ദിയും പറഞ്ഞു.

മെയ് 28 ന് കെ.ഇ.സി യുടെ വിപുലമായ ജനറല്‍ ബോഡി യോഗം നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!