സംസ്ഥാന ന്യുനപക്ഷ കമ്മീഷന്‍ ചെയര്‍മാന് സംസ്‌കൃതി സ്വീകരണം നല്‍കി

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിചേര്‍ന്ന കേരള സംസ്ഥാന ന്യുനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ എ റഷീദിന് സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി സംസ്‌കൃതി ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ നടത്തുന്ന സാംസ്‌കാരിക സാമൂഹിക സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമെന്ന് അദ്ദേഹം പറഞ്ഞു. ദോഹ ഹിലാല്‍ കലാക്ഷേത്ര ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം സ്വാഗതവും സെക്രട്ടറി ബിജു പി മംഗലം നന്ദിയും പറഞ്ഞു