Breaking News
പ്രതികൂല കാലാവസ്ഥ, ബലൂണ്‍ പരേഡ് സമയം മാറ്റിയേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രതികൂല കാലാവസ്ഥ കാരണം ഈദ്‌ഫെസ്റ്റിവലിന്റെ ഭാഗമായ ബലൂണ്‍ പരേഡ് സമയം മാറ്റിയേക്കുമെന്ന് സംഘാടകര്‍ സൂചന നല്‍കി.
വളണ്ടിയര്‍മാര്‍ക്കാണ് ഇത് സംബന്ധമായ നിര്‍ദേശം നല്‍കിയത്. അധികം താമസിയാതെ ഇത് സംബന്ധമായ തീരുമാനമുണ്ടാകുമെന്നാണറിയുന്നത്.
ഇന്ന് വൈകുന്നേരം ഖത്തര്‍ ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹ കോര്‍ണിഷില്‍ ആരംഭിക്കുന്ന ഈദ്ഫെസ്റ്റിവല്‍ മെയ് 5 വരെ തുടരും.