
ഗള്‍ഫ് വിമാന യാത്ര നിരക്ക് വര്‍ധന തടയാന്‍ സര്‍ക്കാര്‍ ഇടപെടുക കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ: ഗള്‍ഫ് വിമാന യാത്ര നിരക്ക് മൂന്നിരട്ടിയോളം വര്‍ദ്ദിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കള്‍ച്ചറല്‍ ഫോറം പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആഘോഷാവസരങ്ങളില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. മാറിയ സാഹചര്യത്തില്‍ പ്രവാസി കുടുംബങ്ങളടക്കം ടിക്കറ്റ് എടുത്ത അവസരം മുതലാക്കിയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത്. ഇതോടെ പലരുടെയും യാത്രകള്‍ മാറ്റി വെച്ചിരിക്കുകയാണ്. റിട്ടേണ്‍ ടിക്കറ്റ് എടുക്കാതെ പോയവരുടെ മടക്ക യാത്രയും അവതാളത്തിലായിരിക്കുകയാണ്.
കൂടുതല്‍ സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കി യാത്ര നിരക്ക് പിടിച്ച് നിര്‍ത്തണമെന്നും ഇതിനായി സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകല്‍ ഉടന്‍ ഇടപെടണമെന്നും കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു.