അല്‍ റവാബി ഫാമിലി കുക്കിംഗ് ബാറ്റില്‍ ടീം ലൗലി ഹോമിന് ഒന്നാം സമ്മാനം

മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറിലെ ഏറ്റവും വലിയ സിംഗിള്‍ ഫ്‌ളോര്‍ ഔട്‌ലെറ്റായ റവാബി ഇസ്ഗാവയില്‍ നടന്ന അല്‍ റവാബി ഫാമിലി കുക്കിംഗ് ബാറ്റിലില്‍ ടീം ലൗലി ഹോം ഒന്നാം സമ്മാനം നേടി. നിഖില ഷൈജു, ആല്‍ബര്‍ട്ട് ഷൈജു, മകള്‍ അലീന ഷൈജു എന്നിവരടങ്ങുന്ന ടീം ലൗലി ഹോം 8ഗ്രാം സ്വര്‍ണ്ണ നാണയമാണ് സ്വന്തമാക്കിയത്. സേബ കുല്‍സൂം, ഫൈസ ആനം, ഫര്‍ഹാന്‍ അഹ്‌മദ് എന്നിവരുടെ ‘ടീം സ്വീറ്റ് & ടാങി’ രണ്ടാം സ്ഥാനത്തെത്തി 1000 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറും സീമ സിമ്രാന്‍, യാഷ് എന്നിവരടങ്ങിയ ടീം റോക്സ്റ്റാര്‍ മൂന്നാം സമ്മാനമായ 500 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കി.
പ്രശസ്ത ഇന്‍ഫ്‌ലുവന്‍സറും ഷെഫുമായ ഖുഷ്ബു ചൗള, എക്‌സിക്യൂട്ടീവ് ഷെഫ് ദീപേഷ് കുമാര്‍, ഷാജിത ഷംസ് എന്നിവരടങ്ങുന്ന വിദഗ്ദ്ധരായ ജഡ്ജിങ് പാനല്‍ പരിപാടിയെ കൂടുതല്‍ മികച്ചതാക്കി.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ മാഷ അര്‍ഷദ്, റവാബി ബ്രാഞ്ച് മാനേജര്‍ അന്‍സാര്‍ ഓപ്പറേഷന്‍ മാനേജര്‍ ജോജോ റോബര്‍ട്ട്, പര്‍ച്ചേസ് മാനേജര്‍ ഇസ്മായില്‍ , ചീഫ് ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ പന്തലിങ്ങല്‍, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍ നവാസ്, ബി.ഡി.എം . ഷിജു കൃഷ്ണന്‍, ഫൈവ് ഗ്രൂപ് ഡിവിഷന്‍ മാനേജര്‍ സുജിത്ത് കുണ്ടൂര്‍, അഡ്മിന്‍ മാനേജര്‍ റയീസ് എന്നിവര്‍ സംബന്ധിച്ചു.