Uncategorized

ഫിറോസ് ബാബു മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടകസമിതി യോഗവും, ലോഗോ പ്രകാശനവും

ദോഹ: യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫിറോസ് ബാബു മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടകസമിതി യോഗവും, ലോഗോ പ്രകാശനവും കെഎംസിസി ഓഫീസില്‍ നടന്നു.

യൂത്ത് വിങ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ ഷാക്കിറുല്‍ ജലാല്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ജബ്ബാര്‍ താനൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് വിങ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ലോഗോ പ്രകാശനം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി നിര്‍വഹിച്ചു.
22,23 തിയ്യതികളിലായി ദോഹ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫിറോസ് ബാബു മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ സംഘാടകസമിതി ചെയര്‍മാനായി മുഹ്‌സിന്‍ വണ്ടൂരിനെയും, ജനറല്‍ കണ്‍വീനറായി ഫാസില്‍ നെച്ചിയിലിനെയും, ട്രഷററായി ഫവാസ് കൊണ്ടോട്ടിയെയും തിരഞ്ഞെടുത്തു. ഫിറോസ് ബാബു മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോളുമായി ബന്ധപ്പെട്ട ബൈലോ യൂത്ത് വിങ് ജോയിന്‍ കണ്‍വീനര്‍ ജംഷീര്‍ പുതുപ്പറക്കാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികള്‍ പങ്കെടുത്തു സംസാരിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ മുഹ്‌സിന്‍ വണ്ടൂര്‍ , ജനറല്‍ കണ്‍വീനര്‍ ഫാസില്‍ നെച്ചിയില്‍ , ജില്ലാ കെഎംസിസി ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി, സീനിയര്‍ നേതാവ് അലി മൊറയൂര്‍, ജില്ലാ യൂത്ത് വിങ് നിരീക്ഷകന്‍ ലയീസ് ഏറനാട്, യൂത്ത് വിങ് വൈസ് ചെയര്‍മാന്‍ നാസര്‍ കാരക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് വിംഗ് മലപ്പുറം ജില്ലാ ജനറല്‍ കണ്‍വീനര്‍ സിദ്ദിഖ് പറമ്പന്‍ സ്വാഗതവും സംഘാടകസമിതി ട്രഷറര്‍ ഫവാസ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!