Breaking News

ക്യുഎംപി സിസ്റ്റം വഴി ഓരോ മൊബൈല്‍ നമ്പറിനും ഒന്നിലധികം വാലറ്റുകള്‍ നല്‍കുമെന്ന് ക്യുസിബി പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ മൊബൈല്‍ പേയ്മെന്റ് (ക്യുഎംപി) സിസ്റ്റത്തില്‍ ഓരോ മൊബൈല്‍ നമ്പറിനും ‘മള്‍ട്ടിപ്പിള്‍ വാലറ്റുകള്‍ നല്‍കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. മൂന്നാം സാമ്പത്തിക മേഖല തന്ത്രത്തിന് അനുസൃതമായും, രാജ്യത്ത് മൊബൈല്‍ പേയ്മെന്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ക്യുസിബിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെയും ഭാഗമായാണിത്.

വ്യത്യസ്ത പേയ്മെന്റ് സേവന ദാതാക്കളുമായി ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരേ ഉപയോക്താവിന് രണ്ട് വാലറ്റുകള്‍ തുറക്കാന്‍ ഈ സവിശേഷത അനുവദിക്കും. എല്ലാ ഇന്‍കമിംഗ് ട്രാന്‍സ്ഫറുകളും സ്വീകരിക്കുന്നതിനും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും എപ്പോള്‍ വേണമെങ്കിലും ഡിഫോള്‍ട്ട് അക്കൗണ്ട് മാറ്റുന്നതിനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

മൊബൈല്‍ പേയ്മെന്റില്‍ ഗണ്യമായ പുരോഗതിയാണ് ഈ നടപടി അടയാളപ്പെടുത്തുന്നതെന്നും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നുവെന്നും മത്സരവും നവീകരണവും വളര്‍ത്തുന്നുവെന്നും സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്ക്കുന്നുവെന്നും ക്യുസിബി ഊന്നിപ്പറഞ്ഞു, മൊബൈല്‍ പേയ്മെന്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന നടപടിയാണിത്.

Related Articles

Back to top button
error: Content is protected !!