ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മ ഖയാല്‍ ഖത്തര്‍ രൂപീകൃതമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മ’ ഖയാല്‍ ഖത്തര്‍ രൂപീകൃതമായി . ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ മേഖലകളില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന, ഒപ്പം സംഗീതത്തെയും കലയെയും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമാനമനസ്‌കരായ ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മ ഖയാല്‍-ഖത്തര്‍ രൂപീകൃതമായി.
ഐഐസിസി കഞ്ചാനി ഹാളിലെ നിറഞ്ഞ സദസ്സില്‍ സൂര്യ കൃഷ്ണ മൂര്‍ത്തി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഖയാല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പിഎന്‍ ബാബുരാജന്‍ , ജോപ്പച്ചന്‍ തെക്കേക്കുറ്റ് , എസ്.എ.എം ബഷീര്‍, വിനോദ് നായര്‍, ഹൈദര്‍ ചുങ്കത്തറ, എപി മണികണ്ഠന്‍, കെവി ബോബന്‍, ഇപി അബ്ദുറഹിമാന്‍, പ്രദീപ് പിള്ള, അഹമ്മദ് കുട്ടി, ആഷിഖ് മാഹി, അഹദ് മുബാറക്, മുസ്തഫ എലത്തൂര്‍, താജുദ്ദീന്‍, ഡോ.വി.വി.ഹംസ, ഡോ.വി.എം.കരീം, ഡോ.അബ്ദുറഹ്‌മാന്‍ കരിഞ്ചോല, നിഹാദ് അലി, അഷ്റഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു, പിഎന്‍ ബാബുരാജന്‍, എസ്എഎം ബഷീര്‍ ആശംസകളും നേര്‍ന്നു. എപി മണികണ്ഠന്‍, ഇപി അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്നു മുഖ്യാതിഥിക്കു പൊന്നാട അണിയിച്ചു. ആഷിഖ് മാഹി, അഹദ് മുബാറക്, വിനോദ് നായര്‍, ഹംസ, അനീഷ, അഞ്ജു, ഹംന, ഡോ. സജിത്ത്, ആയിഷ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത നൃത്ത പരിപാടികള്‍ അരങ്ങേറി. മുസ്തഫ എലത്തൂര്‍, സെറീന അഹദ്, മഞ്ജു എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. വിനോദ് നായര്‍ സ്വാഗതവും കെവി ബോബന്‍ നന്ദിയും പറഞ്ഞു.