
ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ കുറവ് , ജൂലൈ 25- 31 ആഴ്ചയില്‍ പ്രതിദിന ശരാശരി 883
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ കുറവ് , ജൂലൈ 25- 31 ആഴ്ചയില്‍ 762 കമ്മ്യൂണിറ്റി കേസുകളും 121 യാത്രക്കാരിലെ കോസുകളുമടക്കം പ്രതിദിന ശരാശരി 883 കേസുകള്‍. അതേസമയം പ്രതിദിന ശരാശരി രോഗമുക്തി 1018 ആയി ഉയര്‍ന്നു.
രാജ്യത്ത് നിലവില്‍ 7035 കോവിഡ് രോഗികളാണുള്ളതെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 681 ആയി