Archived Articles

ലഹരിക്കെതിരെ പൊതു സമൂഹം ഉണരണം.ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ടേബിള്‍ ടോക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ: മാറുന്ന ലോകത്തിനു മാറാവ്യാധിയായി സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക ലഹരിക്കെതിരെ സംഘടനാ രാഷ്ട്രീയ കക്ഷി ഭേദമന്യേ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ലഹരിയില്‍ മയങ്ങുന്ന സമൂഹം എന്ന ശീര്‍ഷകത്തിലെ ടേബിള്‍ ടോക്ക് പരിപാടിയില്‍ ഖത്തറിലെ വിവിധ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്ന പരിപാടി, വിഷയത്തിന്റെ ഗൗരവം കൊണ്ടും പങ്കെടുത്തവരുടെ സജീവമായ ഇടപെടലുകള്‍കൊണ്ടും രണ്ടര മണിക്കൂറോളം നീണ്ടു നിന്നു.

ഖത്തറിലെ പൗര പ്രമുഖരും വിവിധ സംഘടനാ നേതാക്കളും ആവേശ പൂര്‍വ്വം സംബന്ധിച്ച ടേബിള്‍ ടോക്ക് വിഷയത്തിന്റെ വിവിധ വശങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്തു. സമൂഹത്തിന്റെ ഉറക്കം കെടുത്തുന്ന സാമൂഹ്യ വിപത്തായി ലഹരി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ടാവണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും, വരും നാളുകളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നേറണമെന്നും യോഗം ആവശ്യപ്പെട്ടു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആക്ടിങ് പ്രസിഡന്റ് സുബൈര്‍ വക്‌റ ഉത്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ ഖത്തറിലെ പ്രമുഖര്‍ പങ്കെടുത്തു. അഡ്വക്കേറ്റ് നിസാര്‍ കൊച്ചേരി ചര്‍ച്ച ഉത്ഘാടനം ചെയ്തു. ഹുസൈന്‍ മുഹമ്മദ് യൂ, ഡോ:മുഹമ്മദ് ഈസ, നോബിള്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ്, ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹ് മദ് പാതിരിപ്പറ്റ,  ഡോ: റംഷാദ്, ഡോ: ഷാഫി, അബ്ദുല്‍ അസീസ് ഡി ഒ എം, അബ്ദുല്‍ ഹകീം പിഎംഒ കോളേജ്, മുഹമ്മദ് അലി ക്യു ഐ എസ് എഫ്, അഡ്വ: ജാഫര്‍ ഖാന്‍ ഐ സി ബി എഫ്, യാസിര്‍ സിഐസി , പി. വി. എ.നാസിര്‍ വിഎം ജെ , മുഹമ്മദ് ഷാന്‍ കെഎംസിസി , ജാബിര്‍ ഐഎംസിസി , യുസഫ് വണ്ണാറത്ത് സിജി , ഇ പി അബ്ദുറഹ്മാന്‍ കെയര്‍ & ക്യൂര്‍, കെ കെ ഉസ്മാന്‍ ഇന്‍കാസ്, ഡോ:അബ്ദുല്‍ അഹദ് മദനി വെളിച്ചം ഖത്തര്‍, നസീര്‍ നദ്വി തുടങ്ങിയവര്‍ സംസാരിച്ചു.

അബുല്ലത്തീഫ് പുല്ലൂക്കര പ്രബന്ധവും, ഹാഫിദ് മുഹമ്മദ് അസ്ലം ചര്‍ച്ചകളുടെ ഉപസംഹാരവും നിര്‍വ്വഹിച്ചു. മൂസ കടമേരി, ഫിറോസ് പി ടി, കുഞ്ഞാലിക്കുട്ടി, ഹസ്സന്‍ ടി കെ, അബ്ദുല്ല ഹുസൈന്‍, ഇസ്മായില്‍ വില്യാപ്പള്ളി, അഹ്മദ് പാതിരപ്പറ്റ, എഞ്ചിനിയര്‍ ശരീഫ്, മഹ്റൂഫ് മാട്ടൂല്‍, ഇഖ്ബാല്‍ വയനാട്, സലാം ചീക്കൊന്ന്, മുഹമ്മദ് അലി ഒറ്റപ്പാലം , അന്‍വര്‍ അരീക്കോട്, യുസുഫ് വി എന്‍, ഷമീര്‍ പി കെ, അഷ്റഫ് ടി കെ, അബ്ദുല്‍ വഹാബ്, മിസ്ഹബ്, ഷഫീഖ് ജിം ഖത്തര്‍, സലീം കണ്ണൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. മുഹമ്മദ് ലയിസ് ആയിരുന്നു പരിപാടിയുടെ അവതാരകന്‍.
ഫഹദിന്റെ ഖുര്‍ആന്‍ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്.

ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹാദി സ്വാഗതവും മുഹമ്മദ് മിസ്ബാഹ് നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!