സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകക്കപ്പ് ഖത്തര്‍ 2022 നോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കല്‍ സിറ്റിയില്‍ നടന്ന ക്യാംപില്‍ രെജിസ്റ്റര്‍ ചെയ്ത 480 പേരില്‍ 225 ലധികം പേര് രക്തദാനം നിര്‍വ്വഹിച്ചു.
സോഷ്യല്‍ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. എച്എംസി പീഡിയാട്രിക് വിഭാഗം മാനേജര്‍ ഡോ. തബ്രീസ് പാഷ മുഖ്യ പ്രഭാഷണം നടത്തി. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐസിബിഎഫ് എക്സിക്യുട്ടീവ് അംഗം സമീര്‍ വാണി, ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗം ദിനേശ് ഗൗഡ, ഐഎസ്സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, കെഎംസിഎ, എസ്കെഎംഡബ്ള്യുഎ, ഹൈലാന്റ് ഇസ്ലാമിക് ഫൗണ്ടേഷന്, ഹിദായ ഫൗണ്ടേഷന് തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.