Archived Articles

ദോഹയിലെ സാഹിത്യാസ്വാദകര്‍ക്ക് പുത്തനുണര്‍വ് നല്‍കി ക്യു മലയാളം സാഹിത്യസദസ്സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ക്യു മലയാളം സാഹിത്യ സദസ്സ് ദോഹയിലെ സാഹിത്യാസ്വാദകര്‍ക്ക് പുത്തനുണര്‍വ് നല്‍കി
മലയാള സാഹിത്യവും നവ മാധ്യമങ്ങളും എന്ന വിഷയത്തില്‍ സ്മിത ആദര്‍ശും നിരൂപണസാഹിത്യം എന്ന വിഷയത്തില്‍ മജീദ് നാദാപുരവും വിഷയം അവതരിപ്പിച്ചു.

നാല് പുസ്തകങ്ങളെ സാഹിത്യസദസ്സില്‍ പരിചയപ്പെടുത്തി

ക്യു മലയാളത്തിലെ പുതു തലമുറക്കാരിയായ സല്‍വ ഷെറിന്‍ എച്ച്മുക്കുട്ടിയുടെ പുസ്തകവും
മുഹമ്മദ് ഹുസൈന്‍ വാണിമേല്‍ അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടയിംസും , ഷംന ആസ്മി അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യയും , പ്രദോഷ് എം കുഞ്ഞാമന്റെ എതിര്‍ എന്ന പുസ്തകവും
പരിചയപ്പെടുത്തി .

സാഹിത്യത്തിലെ പുരോഗമന പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ നടന്ന പൊതു ചര്‍ച്ചയില്‍ നിരവധി
സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു തന്‍സീം കുറ്റ്യാടി പൊതു ചര്‍ച്ച നിയന്ത്രിച്ചു .

മാധവിക്കുട്ടിയുടെ (കമല സുരയ്യയുടെ) എഴുത്തിനെ ആധാരമാക്കിയുള്ള ഒരു ഹൃസ്വ ചിത്ര പ്രദര്‍ശനവും നടത്തി
പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ക്യു മലയാളം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു .
സാഹിത്യസദസ്സ് ജനറല്‍ കണ്‍വീനര്‍ സജി നിയന്ത്രിച്ചു .
നവാസ് എം ഗുരുവായൂര്‍ സ്വാഗതവും നിമിഷ നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!