Archived Articles

ഖയാല്‍ ഖത്തര്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ചെയര്‍മാന്‍, മുസ്തഫ എലത്തൂര്‍ ജനറല്‍ കണ്‍വീനര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മ ഖയാല്‍ – ഖത്തറിന്റ 2022 – 2024 കാലയളവിലേക്കുള്ള ചെയര്‍മാനായി ജോപ്പച്ചന്‍ തെക്കേക്കൂറ്റിനേയും ജനറല്‍ കണ്‍വീനറായി മുസ്തഫ എലത്തൂരിനേയും തെരഞ്ഞെടുത്തു. ഹൈദര്‍ ചുങ്കത്തറയാണ് ട്രഷറര്‍ . ഡോ.വി.വി ഹംസ ( ജോയന്റ് ട്രഷറര്‍) , നിഹാദ് അലി, പ്രദീപ് പിള്ള ( വൈസ് ചെയര്‍മാന്‍മാര്‍) ആഷിഖ് മാഹി, അഹദ് മുബാറക്, താജുദ്ദീന്‍ ( കണ്‍വീനര്‍മാര്‍) ഇ ടി സി അന്‍വര്‍, ഡോ.വി ഒ ടി അബ്ദുറഹ്മാന്‍ ( നിര്‍വാഹക സമിതി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ മുഖ്യ രക്ഷാധികാരിയാണ് . എസ്എഎം ബഷീര്‍, എപി മണികണ്ഠന്‍, ഇപി അബ്ദുറഹ്മാന്‍, അരുണ്‍, ഷാനവാസ് എന്നിവര്‍ രക്ഷാധികാരികളും വിനോദ് വി നായര്‍ ഉപദേശക സമിതി ചെയര്‍മാനുമാണ്.
അഷ്റഫ് ചിറക്കല്‍, കെവി ബോബന്‍, അഹമ്മദ് കുട്ടി, സന്തോഷ്, ഡോ. വി.എം. കരീം എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.

ജൂണ്‍ മൂന്നിന് സൂര്യ കൃഷ്ണമൂര്‍ത്തി ഉല്‍ഘാടനം ചെയ്ത കൂട്ടായ്മ കഴിഞ്ഞ ദിവസം ഐ.സി.സി.യില്‍ യോഗം ചേര്‍ന്നാണ് 2022 – 2024 കാലയളവിലേക്കുള്ള ഔദ്യോഗിക ഭാരവാഹികളെ തെരഞ്ഞെടുത്തത്.

യോഗത്തില്‍ പിഎന്‍ ബാബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജോപ്പച്ചന്‍ തെക്കെക്കൂറ്റ് ആമുഖ ഭാഷണവും ഹൈദര്‍ ചുങ്കത്തറ സ്വാഗതവും പറഞ്ഞു. എസ്എഎം ബഷീര്‍, ഇപി അബ്ദുറഹ്മാന്‍, കെവി ബോബന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളുടെ പാനല്‍ എപി മണികണ്ഠന്‍ അവതരിപ്പിച്ചു. മുസ്തഫ എലത്തൂര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!