സാദ് അല്‍ സൗദ് നക്ഷത്രമുദിച്ചു, ഖത്തറില്‍ വസന്തകാലത്തിന് തുടക്കം

ദോഹ: ഖത്തറില്‍ സാദ് അല്‍ സൗദ് നക്ഷത്രമുദിച്ചതോടെ വസന്തകാലത്തിന് തുടക്കമായതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രഖ്യാപിച്ചു. സാദ് അല്‍ സൗദ് നക്ഷത്രത്തിന്റെ ആരോഹണം 13 ദിവസം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇടിമിന്നലോടുകൂടിയ മഴ, വീശുന്ന പൊടി, മൂടല്‍മഞ്ഞ് രൂപീകരണം എന്നിവ ഉള്‍പ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്.